ഓടുന്ന ട്രെയിനിന് മുന്നില്‍ സാഹസികത കാണിക്കരുത്, ഓർമ്മിപ്പിച്ച് റെയില്‍ നെറ്റ് വര്‍ക്ക്

Pavithra Janardhanan November 25, 2020

ഓടുന്ന ട്രെയിനിന് മുന്നില്‍ സാഹസികത കാണിക്കരുത് എന്ന് ഓര്‍മിപ്പിക്കുകയാണ് ബ്രിട്ടനിലെ റെയില്‍ നെറ്റ് വര്‍ക്ക്.പാഞ്ഞുപോകുന്ന ട്രെയിനിനൊപ്പം മനുഷ്യസാധ്യമല്ലാത്ത സാഹസികത കാണിക്കുന്ന നായകന്റെ ട്രോളുകള്‍ ഇപ്പോഴും യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്.ഇതെല്ലം കണ്ട് കോരിത്തരിച്ചിരിക്കുന്നവരും ഉണ്ടാകും.എന്നാൽ  ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ട്രെയിനിന് മുന്നിലെ സാഹസികതയുടെ അപകടം വ്യക്തമാക്കുന്നത്.

 

ഓടുന്നത് ആരോഗ്യത്തിന് ഹാനീകരമാകുന്നത് എപ്പോള്‍? എന്ന ചോദ്യവും ട്രെയിനിന് മുന്നിലാണെങ്കില്‍ ആരോഗ്യത്തിന് ഹാനീകരമാകും എന്ന മറുപടിയും ആയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അശ്രദ്ധമായി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്ന ഒരാളുടെ ദൃശ്യമാണ് വീഡിയോയിലുള്ളത്. കുതിച്ചു പാഞ്ഞുവരുന്ന ട്രെയിനിനെ ശ്രദ്ധിക്കാതെ രാവിലെ പ്രഭാത സവാരിക്കിറങ്ങിയ ആളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. രാവിലെ ആരോഗ്യത്തിനായുള്ള ജോഗിങ് അവസാനത്തേതും ആയേനെ എന്നാണ് റെയില്‍ നെറ്റ് വര്‍ക്ക് ചുരുക്കി പറഞ്ഞത്.

Tags:
Read more about:
EDITORS PICK