ഫുട്ബോളിന്റെ നഷ്ടം, ഈ നഷ്ടം വാക്കുകളില്‍ ഒതുക്കാനാകില്ലെന്ന് കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍

Pavithra Janardhanan November 26, 2020

ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചത്.ഒക്ടോബര്‍ 30നായിരുന്നു മറഡോണയുടെ ജന്മദിനം.


മറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികളോടൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ട മഹാനായ ഫുട്‌ബോളര്‍ ആണ് മറഡോണ എന്നും ലോകകപ്പ് ലോകത്തിലെ ഏത് കോണില്‍ നടക്കുമ്ബോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരണ കുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച അനുസ്മരണ കുറിപ്പിന്റെ പൂർണ്ണ രൂപം

ഇതിഹാസ ഫുട്ബോൾ താരം മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നു.
ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോൾ. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് ഒരു പക്ഷെ കേരളത്തിലായിരിക്കും. 1986 അർജന്റീന ലോകകപ്പ് ഉയർത്തിയതുമുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ് .
1986 ലോകകപ്പിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റർ ഷിൽട്ടനെയും മറികടന്ന് മാറഡോണ നേടിയ ഗോൾ ലോകം ദർശിച്ച ഏറ്റവും സുന്ദരവും സമർത്ഥവുമായ ഗോളാണ്. അത് ഏറെക്കാലം അങ്ങിനെതന്നെ നിലനിൽക്കും. അർജന്റീന ലോകഫുട്ബോളിലെ പ്രബലർ ആണെങ്കിലും ആ രാജ്യത്തെ ഫുട്ബോളിന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്. ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു.
ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഏറ്റവും വേദനിപ്പിക്കുന്ന വാര്‍ത്തയാണ് മറഡോണയുടെ വേര്‍പാട്. ഈ നഷ്ടം വാക്കുകളില്‍ ഒതുക്കാനാകില്ല. മറഡോണയെന്ന ഇതിഹാസത്തിനും ആ കളിമികവിനും ഫുട്ബോള്‍ ആരാധകരുടെ മനസ്സില്‍ ഒരിക്കലും മരണമില്ലെന്നും ആദരാഞ്ജലി അര്‍പ്പിച്ച്‌ സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഫേസ്‌ബുക്കിൽ കുറിച്ചു.
മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച അനുസ്മരണ കുറിപ്പിന്റെ പൂർണ്ണ രൂപം
ഫുട്ബോളിലെ ഇതിഹാസ താരം മറഡോണയുടെ അപ്രതീക്ഷിത വേര്പാട് അത്യന്തം വേദനിപ്പിക്കുന്നതാണ്. നിരവധി തലമുറകളെ കാല്പ്പന്തിന്റെ ലഹരിയിലേക്ക് കൈപിടിച്ച് നടത്തിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ഫുട്ബോള് കൊണ്ട് കളിയാസ്വാദകരെ ഒരു മാന്ത്രികലോകത്തേക്കാണ് മറഡോണ കൊണ്ടുപോയത്. അര്ജന്റീനയിലെ ദരിദ്ര കുടുംബത്തില് ജനിച്ച മറഡോണ കളിക്കളത്തിലെ മികവ് കൊണ്ട് ലോകം തന്നെ കീഴടക്കി. ജീവിതം മുഴുവന് ഫുട്ബോളിനായി സമര്പ്പിച്ച അദ്ദേഹത്തിന് അതില്നിന്ന് മാറി നടക്കാന് ഒരിക്കലും സാധിച്ചിരുന്നില്ല. 1986 ലെ മെക്സികോ ലോകകപ്പില് തന്റെ അസാമാന്യ വൈഭവം കൊണ്ട് അര്ജ്ന്റീന എന്ന രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്തു. ദൈവത്തിന്റെ കൈ എന്നറിയപ്പെട്ട ഗോളും നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളും അദ്ദേഹം നേടിയ ലോകകപ്പ് എന്ന ഖ്യാതിയും മെക്സികോ ലോകകപ്പിനുണ്ട്.
കളിമികവിന്റെ കാര്യത്തില് ഫുട്ബോള് രാജാവ് പെലെക്കൊപ്പം തലയുയര്ത്തി നില്ക്കാന് ആ കുറിയ മനുഷ്യന് മാത്രമേ സാധിച്ചിട്ടുള്ളൂ. ലോകഫുട്ബോളില് അര്ജന്റീനയ്ക്ക് ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കാന് കഴിഞ്ഞത് മറഡോണയുടെ പ്രകടനങ്ങളിലൂടെയാണ്. ഈ ആരാധനയുടെ തീവ്രരൂപം ലോകകപ്പ് ഫുട്ബോള് നടക്കുമ്പോള് കേരളത്തിലെ നഗരഗ്രാമങ്ങളില് നമ്മള് കാണുന്നതാണ്. കേരളത്തില് ഏറ്റവും കുടുതല് ആരാധകരുള്ള ടീമായി അര്ജന്റീന മാറാനുള്ള കാരണം മറഡോണയാണ്. ഡ്രിബ്ലിങ്ങിലും ഫിനിഷിങ്ങിലും അദ്ദേഹത്തിന്റെ പാടവത്തിന് സമാനതകളില്ല. കളിക്കളത്തില് എല്ലാ അര്ത്ഥത്തിലും കിടയറ്റ നായകനുമായിരുന്നു. ലേകോത്തരതാരം എന്ന പദവി അലങ്കരിക്കുമ്പോഴും സാധാരണക്കാരനെ പോലെ നിലകൊള്ളാന് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏതു വിഷയത്തിലും അഭിപ്രായം പറയാന് മടികാണിച്ചില്ല. രാഷ്ട്രീയ വിഷയങ്ങളിലും ആ തീവ്ര പ്രതികരണങ്ങള് പലവട്ടം നമ്മള് കേട്ടതാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ മറഡോണയുടെ പ്രതികരണങ്ങള്ക്ക് എന്നും മഹത്തായ ആശയത്തിന്റെ ഉള്ക്കരുത്തുണ്ടായിരുന്നു. ക്യൂബയുമായും ഫിദല് കാസ്ട്രോയുമായും നല്ല അടുപ്പമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.കാസ്ട്രോയുടെ ചരമദിനത്തിൽ തന്നെ മറഡോണയും വിട പറഞ്ഞത് അസാധാരണ യാദൃശ്ചികതയായി. പലപ്പോഴും ചെയ്യാത്ത തെറ്റുകള്ക്ക് മറഡോണ ക്രൂശിക്കപ്പെട്ടതായി പറയുന്നു. അത് കാലം തെളിയിക്കേണ്ടതാണ്.
വിവാദങ്ങള് എന്നും ആ മനുഷ്യന്റെ കൂടപ്പിറപ്പായിരുന്നു. ഇറ്റാലിയന് ലീഗിലെ മികവിനൊപ്പം ജീവിതത്തിലെ വലിയ തിരിച്ചടികളും അവിടെ നിന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പരിശീലകനായി ഫുട്ബോള് ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് അദ്ദേഹത്തിന് സാധിച്ചു. അര്ജന്റീനയുടെ പരിശീലകനായെങ്കിലും വലിയ നേട്ടങ്ങള് കൈവരിക്കാന് സാധിച്ചില്ല. ഏതാനും വര്ഷം മുന്പ് കണ്ണൂരില് എത്തിയ മറഡോണയ്ക്ക് വലിയ വരവേല്പ്പാണ് മലയാളികള് നല്കിയിത്. ലോകമെങ്ങുമുള്ള ഫുട്ബോള് ആരാധകര്ക്ക് ഏറ്റവും വേദനിപ്പിക്കുന്ന വാര്ത്തയാണ് മറഡോണയുടെ വേര്പാട്. ഈ നഷ്ടം വാക്കുകളില് ഒതുക്കാനാകില്ല. മറഡോണയെന്ന ഇതിഹാസത്തിനും ആ കളിമികവിനും ഫുട്ബോള് ആരാധകരുടെ മനസ്സില് ഒരിക്കലും മരണമില്ല. ആദരാഞ്ജലികള്.
Read more about:
EDITORS PICK