നിസാന്‍ മാഗ്‌നൈറ്റ് ലോഞ്ചിങ് ഡിസംബറില്‍

Pavithra Janardhanan November 26, 2020

ജാപ്പനീസ് എന്‍ജിനിയറിംഗ് വിദ്യയോടെ, ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ വിധത്തിൽ രൂപ കൽപ്പന ചെയ്ത നിസാന്റെ ഏറ്റവും പുത്തന്‍ കോംപാക്‌റ്റ് എസ്.യു.വിയായ മാഗ്‌നൈറ്റ് ഡിസംബര്‍ രണ്ടിന് വിപണിയിലെത്തും. വിലയും അന്ന് അറിയാം.എല്ലാ നിസാന്‍ ഷോറൂമുകളിലും ബുക്കിംഗ് സൗകര്യമുണ്ട്.പൂര്‍ണമായും ഇന്ത്യയിലാണ് നിര്‍മ്മാണം.1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പ്രതീക്ഷിക്കുന്നത്.

സി.വി.ടി ഓപ്‌ഷനുണ്ടാകും. ആകര്‍ഷകവും പുതുമനിറഞ്ഞതുമാണ് രൂപകല്‌പന. മികച്ച ഇന്‍ഫോടെയ്‌ന്‍മെന്റ്, സ്‌പീക്കറുകള്‍, 360 ഡിഗ്രി വ്യൂ കാമറ തുടങ്ങി ഫീച്ചര്‍ സമ്ബന്നമാകും അകത്തളം. മാരുതി വിറ്റാര ബ്രെസ, കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യൂ എന്നിവയാണ് എതിരാളികള്‍.

Tags:
Read more about:
EDITORS PICK