ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ വൈ​റ്റ്ഹൗ​സ് വി​ടുമെന്ന് ഡൊണാൾഡ് ട്രംപ്

Pavithra Janardhanan November 27, 2020

ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ താ​ന്‍ വൈ​റ്റ്ഹൗ​സ് വി​ടു​മെ​ന്ന് ഡോ​ണ​ള്‍​ഡ് ട്രം​പ്. താ​ങ്ക്സ്ഗി​വിം​ഗ് ഡേ​യു​ടെ ഭാ​ഗ​മാ​യു​ള്ള സ​ന്ദേ​ശ​ത്തി​നു ശേ​ഷം വൈ​റ്റ് ഹൗ​സി​ലാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ല്‍‌ അ​ധി​കാ​രം കൈ​മാ​റി​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്മേ​ലു​ള്ള നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.
കോ​വി​ഡ് വാ​ക്സി​ന്‍ അ​ടു​ത്ത ആ​ഴ്ച​യോ അ​തി​ന​ടു​ത്ത ആ​ഴ്ച​യോ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​വി​ഡ് മു​ന്‍​നി​ര​പോ​രാ​ളി​ക​ള്‍​​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ്രാ​യ​മാ​യ​വ​ര്‍​ക്കു​മാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ല്‍ ആ​ദ്യം പ​രി​ഗ​ണി​ക്കു​ക​യെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ബൈ​ഡ​ന്‍ മി​ഷി​ഗ​ന്‍ സം​സ്ഥാ​ന​ത്തു വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ട്രം​പി​ന്‍റെ മ​നം​മാ​റി​യ​ത്. ബൈ​ഡ​ന് അ​ധി​കാ​രം കൈ​മാ​റാ​ന്‍ നീ​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യ താ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഇ​തി​നി​ടെ, ഫ​ല​ത്തെ​ചോ​ദ്യം ചെ​യ്തു ട്രം​പ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ള്‍ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ട​തി​ക​ളും ത​ള്ളി.

Tags:
Read more about:
EDITORS PICK