അഫ്ഗാനിസ്ഥാനില്‍ വിവിധ കാര്‍ബോംബ് ആക്രമണങ്ങളിലായി 34 പേര് കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയില്‍ നടന്ന ആക്രണമണത്തില്‍ 31 സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു.
ദക്ഷിണ അഫ്ഗാനില്‍ സിവിലിയന്‍ മാര്‍ക്കു നേരെ ആക്രമണത്തില്‍ മൂന്നു പേരും കൊല്ലപ്പെട്ടു. കുട്ടികളടക്കം 12 പേര്‍ക്കുപരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റടുത്തിട്ടില്ല.