സണ്ണി ലിയോൺ നിഷാന്ത് സാഗറിനൊപ്പം അഭിനയിച്ച ചിത്രം ഒടുവിൽ വെളിച്ചം കാണുന്നു

Pavithra Janardhanan November 29, 2020

രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ആരാധകര്‍ ഉള്ള നടിയാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ മലയാള നടന്‍ നിഷാന്ത് സാഗറിനൊപ്പം അഭിനയിച്ച ഒരു ചിത്രം പുറംലോകത്തേക്കെത്താന്‍ തുടങ്ങുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പൈറേറ്റ്സ് ബ്ലഡ്’ എന്ന ഇംഗ്ലീഷ് ചിത്രം 2008ല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയതാണ്. വിതരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ ആയിരുന്നു ചിത്രം തീയേറ്ററുകള്‍ കാണാതിരുന്നത്. റിലീസ് ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്‍റെ ഡിവിഡി ആദ്യമായി പുറത്തെത്തിയിരിക്കുകയാണ്. റെട്രോസ്പ്ലോയ്റ്റേഷന്‍ എന്ന കമ്ബനിയാണ് 12 ചിത്രത്തിന്‍റെ ഡിവിഡി തങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതായി അറിയിച്ചിരിക്കുന്നത്.സണ്ണി ലിയോണ്‍ പോണ്‍ രംഗത്ത് അറിയപ്പെടുന്ന താരമാകുന്നതിന് മുന്‍പ് അഭിനയിച്ച ചിത്രമാണ് ഇത്. 2004ല്‍ പുറത്തെത്തിയ ‘ഗേള്‍ നെക്സ്റ്റ് ഡോര്‍’ ആയിരുന്നു സണ്ണിയുടെ ആദ്യ സിനിമ. രണ്ടാമത്തെ ചിത്രമായിരുന്നു പൈറേറ്റ്സ് ബ്ലഡ്.

Read more about:
EDITORS PICK