നൈജീരിയയിലെ മെയ്ദ്ഗുരിയില് 40 കര്‍ഷകത്തൊഴിലാളികളുടെ കഴുത്തറുത്ത് ബോക്കോഹറാം ഭീകരത. നെല്‍പ്പാടങ്ങള്‍ക്ക് പ്രസിദ്ധമായ നൈജീരിയയുടെ തെക്കന്‍ സ്റ്റേറ്റായ ബോര്‍ണോയിലാണ് സംഭവം.നെല്പാടങ്ങളില് ജോലിയെടുത്തിരുന്ന തൊഴിലാളികളെ ഭീകരസംഘം കഴുത്തറുത്തു കൊല്ലുകയായിരുന്നു. ആറ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി. രണ്ടു ദിവസം മുമ്ബ് ബൊക്കോ ഹറാം ഭീകരനെ കര്‍ഷകത്തൊഴിലാളികള്‍ ചേര്‍ന്നു പിടികൂടി പോലീസിനു കൈമാറിയിരുന്നു. ഇതാണു ആക്രമണത്തിനു കാരണമെന്നാണു സൂചന.
വെള്ളിയാഴ്ച ഒരു ബോകോഹറാം തീവ്രവാദിയെ ഗരിന്‍ ക്വാഷേബേയിലെ ഗ്രാമീണര്‍ ചേര്‍ന്ന് നിരായുധനാക്കകുകയും ഉപദ്രവിച്ച് അവശനാക്കി പിടികൂടി പോലീസിന് കൊടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഗ്രാമീണരുടെ പണം തട്ടിയെടുക്കുകയും തനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് തോക്ക് താഴെ വെച്ച് ഇയാള്‍ ബാത്ത്റൂമില്‍ കയറിയപ്പോള്‍ ഗ്രാമീണര്‍ തോക്ക് തട്ടിയെടുത്ത് ഇയാളെ കെട്ടിയിട്ടു. പിന്നീട് സുരക്ഷാ വിഭാഗത്തിന് കൈമാറി. ഇതിന് പകരമായി ബോക്കോ ഹറാം തീവ്രവാദികള്‍ കൂട്ടത്തോടെ എത്തി കര്‍ഷകരെ പിടികൂടി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വിളഞ്ഞു നില്‍ക്കുകയായിരുന്ന നെല്പ്പാടത്തിന് തീയുമിട്ട ശേഷമാണ് തീവ്രവാദികള്‍ മടങ്ങിയത്.