നടൻ അഭിയുടെ ഓർമ്മ ദിനത്തിൽ വികാരനിര്‍ഭരമായ കുറിപ്പുമായി ഷെയ്ന്‍ നിഗം

Pavithra Janardhanan November 30, 2020

നടൻ അഭിയുടെ ഓർമ്മ ദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച്‌ മകൻ ഷെയിൻ നിഗം. 2017 നവംബര്‍ മുപ്പതിനാണ് താരം അന്തരിച്ചത്.ഫേസ്ബുക്കിലാണ് ഷെയ്ൻ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

വാപ്പച്ചിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ഷെയ്‌ന്റെ കുറിപ്പ്. വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജില്‍ കയറി, ഒരു വാക്ക്‌പോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങിയവേദി ആണ് ചിത്രത്തിലുള്ളതെന്ന് ഷെയ്ന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. Thank you Vappichi for believing in me. ❤ ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജില്‍ കയറി, ഒരു വാക്ക് പോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാന്‍ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി.

Tags: ,
Read more about:
EDITORS PICK