ജനപ്രിയ കോംപാക്ട് എംപിവി സോളിയോ ബാൻഡിറ്റിന്റെ ഹൈബ്രിഡ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി. ജപ്പാനിലാണ് വാഹനത്തിന്റെ അവതരണം. 2WD വേരിയന്റിന് 2,006,400 യെന്‍ (14.20 ലക്ഷം രൂപ), 4WD വേരിയന്റിന് 2,131,800 യെന്‍ (15.09 ലക്ഷം രൂപ) എന്നിങ്ങനെയാണ് വാഹനത്തിന്റെ പ്രാരംഭ വിലകള്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
വലിയ ഫ്രണ്ട് ബമ്ബര്‍, റൗണ്ട് ഫോഗ് ലാമ്ബുകള്‍, കട്ടിയുള്ള ക്രോം ബോര്‍ഡറുകളുള്ള പ്രമുഖ ഗ്രില്ല്, മെലിഞ്ഞ എല്‍ഇഡി ഹെഡ്ലാമ്ബുകള്‍, ഡിആര്‍എല്ലുകള്‍, ബോള്‍ഡ് ഷോള്‍ഡര്‍ ലൈന്‍, ട്രെന്‍ഡി അലോയി വീലുകള്‍, ബ്ലാക്ക്ഔട്ട് പില്ലറുകള്‍, ലംബമായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ ചില പ്രധാന ഫീച്ചറുകളാണ്. വൈവിധ്യമാര്‍ന്ന മോണോടോണ്‍, ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ സോളിയോ ബാന്‍ഡിറ്റ് എത്തുന്നു. ഇന്റീരിയറുകള്‍ ഇരട്ട-ടോണ്‍ തീമിലാണ് വരുന്നത്