കടലിലെ നിധി; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി മത്സ്യതൊഴിലാളി

Pavithra Janardhanan December 1, 2020

തായ് ലന്റിലെ മത്സ്യതൊഴിലാളിയായ നാരിസ് സുവന്നസാങ് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കോടീശ്വരനായത്.തനിക്ക് കടലമ്മ തന്ന നിധിയാണ് അതിനു കാരണം.തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ അംബര്‍ഗ്രിസാണ് പ്രഭാത സവാരിക്കിടെ നാരിസിനു കിട്ടിയത്. വിവരമറിഞ്ഞ ബിസിനസുകാരും സ്ഥലത്തെത്തി. പരിശോധനക്കു ശേഷം അവര്‍ പറഞ്ഞ വില കേട്ടപ്പോഴാണ്‌ നാരിസ്‌ ശരിക്കും ഞെട്ടിയത്.

തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ അംബര്‍ഗ്രിസാണ്‌ ഇതെന്നും 100 കിലോഗ്രാം തൂക്കം വരുന്ന ഇതിന്‌ 23 കോടി രൂപ വിലവരുമെന്നും ബിസിനസുകാര്‍ അറിയിച്ചു.വിലകൂടിയ പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാന്‍ ഇത്‌ ഉപയോഗിക്കുന്നുവെന്നതാണ്‌ വന്‍ വിലക്ക്‌ കാരണവും. കടലിലെ നിധിയെന്നാണ്‌ അംബര്‍ഗ്രീസ്‌ അറിയപ്പെടുന്നത്‌.

Tags:
Read more about:
EDITORS PICK