പലതരം ചര്‍മ്മങ്ങള്‍ ഉള്ളവരുടെയിടയില്‍ ഏറ്റവും പ്രശ്നക്കാരനാകുന്നതാണ് വരണ്ട ചര്‍മ്മം. ഇത് പരിഹരിക്കാന്‍ പതിവായി മോയ്ചറൈസര്‍ ഉപയോഗിക്കേണ്ടതുണ്ട്. മോയ്സ്ചറൈസറില്‍ എണ്ണയുടെ അംശം കുറവായാല്‍ ചര്‍മ്മം വേഗത്തില്‍ വരണ്ട് പോകും. ഇത്തരം പ്രശ്നമുള്ളവര്‍ സോപ്പുപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സോപ്പ് ചര്‍മ്മം വരളാനിടയാക്കുന്നതിനാല് പകരം ഉപയോഗിക്കാവുന്നത് ജലാംശം നല്കുന്ന ഫേസ്വാഷുകളാണ്. ശൈത്യകാലത്ത് ചര്‍മ്മം ഉണങ്ങി ഏറെ പ്രശ്നം സൃഷ്ടിക്കും. ചര്‍മ്മം ഉണങ്ങുകയും മൃതകോശങ്ങള്‍ അടരുകളായി മുകളില്‍ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും.
പ്രത്യേകമായ ഓയിലുകളും സൗന്ദര്യസംരക്ഷണ ശേഷിയുമുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ വരണ്ട ചര്‍മ്മത്തിനായുള്ള ഉത്പന്നങ്ങള്‍ക്ക് പൊതുവെ ഉയര്‍ന്ന വില നല്‍കേണ്ടി വരും. ഈ സാഹചര്യത്തിലാണ് വീട്ടില്‍ തന്നെ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളും, സ്വയം നിര്‍മ്മിക്കാവുന്ന ഫേസ്പാക്കുകളും പ്രധാനപ്പെട്ടതാകുന്നത്
നല്ലപോലെ പഴുത്ത ഒരു മാങ്ങയെടുത്ത് തൊലി നീക്കം ചെയ്യുക. ഇത് മിക്സറിലിട്ട് നല്ലതുപോലെ അരയ്ക്കുക. ഇത് ഒരു ടേബിള്‍ സ്പൂണെടുത്ത് അതില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍, മൂന്ന് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ചര്‍മ്മത്തിന് നനവും തിളക്കവും ലഭിക്കും.