മകള്‍ ജനിച്ചു ഒരുപാട് നാള് കഴിഞ്ഞാണ് പൃഥ്വിരാജ് അല്ലിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത് എങ്കിലും അലിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കെന്നും താൽപ്പര്യമാണ്.അത് സോഷ്യൽ മീഡിയയിൽ വൈറലാകാറും ഉണ്ട്. കോവിഡ് കാലം ആഘോഷങ്ങള്‍ക്കെല്ലാം പുതിയ രൂപം നൽകി. ഇപ്പോഴിതാ ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഏവരും. ഇപ്പോഴിതാ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത എന്ന അല്ലി സാന്റാ ക്ലോസിനു എഴുതിയ കത്താണ് വൈറലാകുന്നത്.സുപ്രിയ ആണ് സോഷ്യല്‍ മീഡിയയില്‍ കത്ത് പങ്കുവച്ചിരിക്കുന്നത്.
‘പ്രിയപ്പെട്ട സാന്റ. നിങ്ങള്‍ എനിക്ക് ഒരു സമ്മാനം തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്ലീസ് സാന്റ, ഞാന്‍ അത്ര നല്ല കുട്ടിയല്ലെങ്കിലും നിങ്ങളേയും നിങ്ങളുടെ മാനുകളേയും എനിക്ക് ഇഷ്ടമാണ്. സ്നേഹപൂര്‍വം അല്ലി,’ എന്നാണ് കത്തിന്റെ ഉള്ളടക്കം. സാന്റാ ക്ലോസിനായുള്ള കാത്തിരിപ്പിലാണ് അല്ലി.
‘സന്തോഷകരമായ സീസണാണിത്! ഡിസംബര്‍ ഇങ്ങെത്തി. വര്‍ഷം മുഴുവനും ഒരു ലോക്ക്ഡൌണ്‍ ആയിരുന്നെന്ന് തോന്നുന്നു! അതിനാല്‍, ഈ വര്‍ഷം സാന്റയില്‍ നിന്ന് ഒരു സമ്മാനം ലഭിക്കുമോ എന്ന് എനിക്ക് ഉറപ്പില്ലെന്ന് ഞാന്‍ അല്ലിയോട് പറഞ്ഞപ്പോള്‍, വികൃതിയായ അവള് ഉടനെ പോയി ഇത് എഴുതി തിരികെ വന്നു! സാന്റയും മാനുകളും ഇത് കേള്‍ക്കുമെന്ന് പ്രതീക്ഷിക്കാം,’ എന്ന കുറിപ്പോടെയാണ് സുപ്രിയ കത്ത് പങ്കുവച്ചിരിക്കുന്നത്.