ഇന്ന് 6316 പേര്‍ക്ക് കോവിഡ്; 56993 സാംപിളുകളാണ് പരിശോധിച്ചത്

Pavithra Janardhanan December 2, 2020

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 56993 സാംപിളുകളാണ് പരിശോധിച്ചത്. പ്രതിദിന കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.കോവിഡ് മൂലം സംസ്ഥാനത്ത് ഇന്ന് 28 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 45 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5539 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 634 പേരുടെ സമ്ബര്‍ക്ക ഉറവിടം ലഭ്യമല്ല.

Read more about:
EDITORS PICK