2020 നവംബര്‍ മാസത്തില്‍ മൊത്തം 4,163 യൂണിറ്റുകള്‍ വിറ്റഴിച്ച എംജിയുടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്പന രേഖപ്പെടുത്തി.കഴിഞ്ഞ വര്‍ഷമാണ് എംജി ഇന്ത്യന്‍ വിപണിയില്‍ ഹെക്ടര്‍ അവതരിപ്പിച്ചത്. മികച്ച പ്രതികരണമായിരുന്നു വാഹനത്തിന് ലഭിച്ചത്. ഹെക്ടറിന് ശേഷം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ZS ഇവി, ജൂലൈയില്‍ ഹെക്ടര്‍ പ്ലസ്, 2020 ഒക്ടോബറില്‍ ഗ്ലോസ്റ്റര്‍ എന്നിവ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ മൊത്തം നാല് മോഡലുകള്‍ ഉള്ളതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ താരതമ്യേന ഭേദപ്പെട്ട നിലയില്‍ വില്‍പ്പന നടക്കുന്നുണ്ട്.
3,750 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിക്കപ്പെട്ടത്. ഇതനുസരിച്ച് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡിന് വില്‍പ്പനയില്‍ 11 ശതമാനം വര്‍ധനയുണ്ടായി. 2019 നവംബറില്‍ 3,239 കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്ക്കാന് എംജിക്ക് കഴിഞ്ഞു, അതായത് വാഹന നിര്‍മാതാക്കള്‍ വില്പനയില് 29 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇപ്പോള്‍ എംജി മോട്ടോറിന് 1.5 ശതമാനം വിപണി വിഹിതമുണ്ട്. ഇത് പ്രകാരം നിലവില്‍ ഇന്ത്യന്‍ വിപണിയിലെ ഒമ്ബതാമത്തെ വലിയ നിര്‍മ്മാതാവാണിത്.