നവജാത ശിശുവിനെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി.നെടുമങ്ങാട് പനവൂര്‍ മാങ്കുഴിയില്‍ ആണ് സംഭവം. മാങ്കുളം സ്വദേശി വിജിയുടെ വീട്ടിൽ കിണറ്റിന് സമീപം കുഴിയെടുത്താണ് ശിശുവിനെ കുഴിച്ചു മൂടിയത്. 29 വയസുകാരിയായ വിജി ടെക്സ്റ്റൈല്‍സിലെ ജീവനക്കാരിയാണ്. ഇന്ന് രാവിലെ മുതല്‍ ഇവര്‍ ഒളിവിലാണ്.നാട്ടുകാര്‍ക്ക് കഴിഞ്ഞദിവസം മുതല്‍ വിജി ഗര്‍ഭിണിയാണോ എന്ന് സംശയമുണ്ടായിരുന്നു.
എന്നാല്‍ വയറില്‍ മുഴയാണെന്നാണ് വിജി നാട്ടുകാരോട് പറഞ്ഞത്. വീടിനുളളില്‍ രക്തവും മറ്റും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടത്. അഞ്ച് വര്‍ഷം മുൻപ് ഭര്‍ത്താവ് വിജിയെ ഉപേക്ഷിച്ചിരുന്നു. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.