കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

Pavithra Janardhanan December 3, 2020

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു.ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴി (62) ആണ് മരണപ്പെട്ടത്.പേരാവൂര്‍ പൂളക്കുറ്റി സ്വദേശിയായ ഇദ്ദേഹം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയാണ്. മൃതദേഹം പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read more about:
EDITORS PICK