താന്‍ സുഖം ആയിരിക്കുന്നു, റൂമിലേക്ക് മാറ്റി, നടൻ ആനന്ദ് നാരായണന്‍

Pavithra Janardhanan December 4, 2020

ജനപ്രിയ പരമ്ബര കുടുംബവിളക്കിലൂടെ ശ്രദ്ധേയനായ നടനാണ് ആനന്ദ് നാരായണന്‍. സീരിയലില്‍ സുമിത്രയുടെ മൂത്ത മകനായ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിക്കുന്നത്. ശ്രീജിത്ത് വിജയന്‍ മാറിയതിനു പിന്നാലെയാണ് താരം ഈ പരമ്ബരയിലേയ്ക്ക് എത്തിയത്.

ഫേസ്ബുക്കിലൂടെയാണ് ആനന്ദ് താന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയന്‍ ആകുന്ന കാര്യം ആരാധകരെ അറിയിച്ചത്. ‘നല്ലത് പ്രതീക്ഷിക്കുന്നു; എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും സ്‌പൈന്‍ സര്‍ജറിക്കായി കോസ്മോയില്‍ അഡ്മിറ്റ് ആണെന്നും ആയിരുന്നു ആനന്ദ് പറഞ്ഞിരുന്നു.ഇപ്പോഴിതാ താന്‍ സുഖം ആയിരിക്കുന്നു. റൂമിലേക്ക് മാറ്റി എന്നു പങ്കുവച്ചിരിക്കുകയാണ് ആനന്ദ്.

Read more about:
EDITORS PICK