എണ്ണ ഇല്ലാതെ ഒരു മീൻ കറി

Pavithra Janardhanan December 4, 2020

ഈസിയായി മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. ഇന്ന് ഞാൻ തയ്യാറാക്കുന്നത് എന്ന ചേർക്കാത്ത മീൻ കറിയാണ് കേട്ടോ.അപ്പോൾ എന്തൊക്കെ ചേരുവകൾ വേണം എന്ന് നോക്കാം

ചേരുവകൾ;
അയല/മത്തി – 1 കിലോ (വെട്ടി കഴുകി വൃത്തിയാക്കി എടുക്കുക)
കുടം പുളി – 2

  1. മുളക് പൊടി – 1 ടേബിൾ സ്പൂണ്‍
  2. മല്ലി പൊടി – 2 ടേബിൾ സ്പൂണ്‍
  3. കുരുമുളക് പൊടി – 1 ടി സ്പൂണ്‍
  4. മഞ്ഞൾ പൊടി – 1/2 ടി സ്പൂണ്‍
  5. ഉലുവ പൊടി – 1/2 ടി സ്പൂണ്‍
  6. ഇഞ്ചി – 1 ഇഞ്ച്‌ കഷണം നന്നായി ചതച്ചത്
  7. വെളുത്തുള്ളി – 8 അല്ലി നന്നായി ചതച്ചത്
  8. കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ആദ്യം വൃത്തിയാക്കിയ മീൻ 2കുടം പുളി ചുള കീറി കുറച്ചു വെള്ളവും ഉപ്പുമായി ഒരു ചട്ടിയിൽ വേവിക്കാൻ അടുപ്പത് വെക്കുക.ശേഷം മേൽ പറഞ്ഞ (ഒന്ന് മുതൽ അഞ്ചു വരെയുള്ള )പൊടികൾ ഒരു പാനിൽ കരിയാതെ ചൂടാക്കി അടുപ്പത്തിരിക്കുന്ന പുളിവെള്ളത്തിൽ ചേര്ക്കുക.ആറ് മുതൽ എട്ടുവരെയുള്ള ചേരുവകൾ കൂടി മസാലയിൽ ചേർത്ത് ചാറിന് ആവശ്യം വേണ്ടുന്ന വെള്ളവും (മീൻ ഒന്ന് മുങ്ങി കിടക്കാൻ പാകത്തിന് മാത്രം) ചേർത്ത് കറി തിളക്കാൻ അനുവദിക്കുക.തിള വന്നാൽ മീൻ കഷണങ്ങൾ ചേർത്ത് ചെറു തീയിൽ മീൻ വേകാൻ അനുവദിക്കുക. ഒരു തണ്ട് കറിവേപ്പില ഉതിർത്തിയിട്ട് കറി വാങ്ങാം.

(മീൻ ചേർത്ത് കഴിഞ്ഞാൽ ഒരുപാടു നേരം കറി തീയി വച്ച് വേവിച്ചാൽ മീൻ വെന്തു പൊടിഞ്ഞു പോവുകയോ, മീനിന്റെ സ്വാദ് നഷ്ടപെടുകയും ചെയ്യും. കറിക്ക് വെള്ളം ചേർക്കുമ്പോൾ പാകത്തിന് മാത്രം ചേര്ക്കാൻ ശ്രദ്ധിക്കുക)

Read more about:
EDITORS PICK