ഒരു വൃക്കയുമായാണ് ജീവിച്ചതും രാജ്യത്തിന് വേണ്ടി മത്സരിച്ച്‌ വിജയം നേടിയതുമെന്ന് അഞ്ചു ബോബി ജോർജ്

Pavithra Janardhanan December 7, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച്‌ ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.’- എന്നായിരുന്നു രാജ്യത്തിന്റെ അഭിമാനമായ അഞ്ജു ബോബി ജോർജിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ ട്വീറ്റ്.

 

ജനിച്ചപ്പോള്‍ തന്നെ ഒരു വൃക്കയേ അഞ്ജുവിന് ഉണ്ടായിരുന്നുള്ളൂ. സ്‌കൂള്‍, കോളജ് തലങ്ങളില്‍ മത്സരിക്കുമ്ബോഴൊന്നും ഇക്കാര്യം അഞ്ജു പോലും അറിഞ്ഞിരുന്നില്ല. പിന്നീട്, രാജ്യാന്തര മത്സരത്തിനു മുന്നോടിയായി നടത്തിയ സ്‌കാനിംഗിലാണ് ഈ വിവരം അറിയുന്നത്.ലോംഗ് ജമ്ബ് താരമായിരുന്ന അഞ്ജു 2003ലെ ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയിരുന്നു

Read more about:
EDITORS PICK