പ്രവാസികള്‍ക്ക് ഇരുട്ടടി; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌

Pavithra Janardhanan December 9, 2020

പ്രവാസികള്‍ക്ക് ഇരുട്ടടിയായി ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ് വരുത്തി വിമാനകമ്പനികൾ . യുഎഇയില്‍ കഴിഞ്ഞ ആഴ്ച വരെ 500 ദിര്‍ഹത്തിന് വണ്‍വേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കില്‍ ഈ ആഴ്ച 700 മുതല്‍ 900 ദിര്‍ഹം വരെയായി.

വന്ദേഭാരത് വിമാന സര്‍വ്വീസുകള്‍ മാര്‍ച്ച്‌ വരെ നീട്ടിയതോടെ പുതുവര്‍ഷത്തില്‍ സാധാരണ വിമാന സര്‍വ്വീസ് തുടങ്ങുന്നതില്‍ തീരുമാനമായില്ല. വ്യത്യസ്ത ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങിന് ആനുപാതികമായി വിവിധ എയര്‍ലൈനുകളുടെ നിരക്കില്‍ വ്യത്യാസമുണ്ട്.

കൂടാതെ 3 ആഴ്ചത്തെ ശൈത്യകാല അവധിക്കായി യുഎഇയില്‍ 10ന് സ്കൂളുകള്‍ അടയ്ക്കുന്നതും ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമായി. കൂടാതെ വിസ നിയമലംഘകര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഡിസംബറില്‍ തീരുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടി.

Tags:
Read more about:
EDITORS PICK