സൗദിയില്‍ മലയാളി നേഴ്സ് ഹൃദയാഘാതം മൂലം മരിച്ചു

Pavithra Janardhanan December 12, 2020

സൗദി അറേബ്യയില്‍ മലയാളി നേഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് ആണ് മരിച്ചത്. 37 വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവും മൂന്ന് മക്കളും നാട്ടിലാണ് ഉള്ളത്.10 വര്‍ഷത്തോളമായി സൗദിയില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

Tags:
Read more about:
EDITORS PICK