സ്വാദ് കൂടും, മത്തി കുരുമുളകിട്ട് ഇങ്ങനെ വറുത്തെടുത്തു നോക്കൂ

Pavithra Janardhanan December 12, 2020

വില ഇത്തിരി കൂടിയാലും ഗുണം ഒത്തിരിയുള്ള മത്സ്യമാണ് മത്തി. ഇന്ന് നാം തയ്യാറാക്കാൻ പോകുന്നത് മത്തി കുരുമുളക് ഫ്രൈ ആണ്. എങ്ങനെ സ്വാദിഷ്ഠമായ മത്തി കുരുമുളകിട്ട് വറുത്തെടുക്കുന്നത് എന്ന് നോക്കാം.

ചേരുവകള്‍ :

മത്തി-പത്തെണ്ണം
കുഞ്ഞുള്ളി-പത്തെണ്ണം
ഇഞ്ചി-അര ഇഞ്ചു കഷ്ണം
വെളുത്തുള്ളി-അഞ്ചു അല്ലി
കുരുമുളകുപൊടി -മൂന്ന് -നാല് ടീസ്പൂണ്‍(നിങ്ങളുടെ ടേസ്റ്റ് അനുസരിച്ച് മാറ്റം വരുത്താം)
പച്ചമുളക്-മൂന്ന്‍
മഞ്ഞള്‍പൊടി-മുക്കാല്‍ ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിനു
വെളിച്ചെണ്ണ-ഷാലോ ഫ്രൈ ചെയാന്‍ വേണ്ടുന്നത്

തയ്യാറാക്കുന്ന വിധം: 
മത്തി വെട്ടി കഴുകി വൃത്തിയാക്കി വക്കുക.ചെറിയ മത്തി ആയതുകൊണ്ട് ഞാന്‍ വരഞ്ഞിട്ടില്ല..വലുതാണെങ്കില്‍.രണ്ടു മൂന്നു തവണ കുറുകെ വരഞ്ഞു വക്കുക. മസാല നല്ലപോലെ പിടിക്കനനത്.ഇനി കുഞ്ഞുള്ളിയും , വെളുത്തുള്ളിയും, പച്ചമുളകും , ഇഞ്ചിയും, കുരുമുളകുപൊടിയും  , മഞ്ഞള്‍പൊടിയും, ഉപ്പും ചേര്‍ത്തരച്ച് സ്മൂത്ത്‌ പേസ്റ്റ് ആക്കുക. ഇത് മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വക്കുക.ഒരു പാനില്‍ വെളിച്ചെണ്ണ (നിങ്ങള്‍ക്കിഷ്ടമുള്ള എണ്ണ ഉപയോഗിക്കാം ) ഒഴിച്ച് ചൂടാവുമ്പോള്‍ പതുക്കെ മീനിട്ട് രണ്ടു വശവും മൊരിയിച്ചെടുക്കുക. മറിച്ചിടുമ്പോള്‍ പൊടിഞ്ഞു പോവാതെ ശ്രദ്ധിക്കണം. ചൂടോടെ ചോറിനൊപ്പം വിളമ്പുക.

Read more about:
EDITORS PICK