സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനത്തില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം. സംഭവത്തില്‍ ഒരു പ്രവാസി തൊഴിലാളി മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദിലെ അല്‍ ഉലയ്യ ഡിസ്ട്രിക്ടില്‍ എയര്‍ കണ്ടീഷണറുകളുടെയും റഫ്രിജറേറ്ററുകളുടെയും സ്പെയര്‍പാര്‍ട്സ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനമുണ്ടായത്.
ബുധനാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സ് സംഘവും റെഡ് ക്രസന്റ് പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.