അൽപ്പം സ്പെഷ്യലാണ്, ക്രിസ്തുമസിന് ഇത്തവണ ജിഞ്ചര്‍ വൈന്‍

Pavithra Janardhanan December 21, 2020

എല്ലാ ക്രിസ്തുമസിനും പഴങ്ങള്‍ കൊണ്ടുള്ള വൈന്‍ ആയിരിക്കും വീട്ടില്‍ തയ്യാറാക്കാറ്. എന്നാല്‍ ഇത്തവണ ഒരു വെറൈറ്റി ആയാലോ? ജിഞ്ചര്‍ വൈന്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിക്കോളു..

ആവശ്യമുള്ള സാധനങ്ങള്‍ 
ഇഞ്ചി – 400 ഗ്രാം
വെള്ളം – 3 ലിറ്റർ
പഞ്ചസാര -400 ഗ്രാം
യീസ്റ്റ് – 1 ടീ സ്പൂൺ
പഞ്ചസാര -1 ടീ സ്പൂൺ
നാരങ്ങ തോൽ – ചെറിയ കഷ്ണം
ഉണക്ക മുന്തിരി – 200 ഗ്രാം
ഉണക്ക മുളക് – 3 എണ്ണം
പട്ട – ചെറിയ കഷ്ണം
ഗ്രാമ്പു – 3 എണ്ണം
നാരങ്ങ നീര് – 3 ടീ സ്പൂൺ

തയാറാക്കുന്ന വിധം 

3 ലിറ്റർ വെള്ളം നന്നായി തിളപ്പിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി ചേർക്കുക. ഒപ്പം പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക.

1 ടീ സ്പൂൺ യീസ്റ്റ് 1 ടീ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളം ചൂട് വെള്ളത്തിൽ കലക്കി പൊങ്ങാൻ വയ്ക്കുക.

ഇഞ്ചി ചേർത്ത വെള്ളം തിളക്കുന്നതിലേക്കു നാരങ്ങ തോലും ഉണക്ക മുന്തിരിയും ചുവന്ന മുളകും ചേർത്ത് 5-10 മിനിറ്റ് തിളപ്പിക്കുക. ശേഷം തണുക്കാൻ വയ്ക്കുക. അതിലേക്ക് പട്ട ഗ്രാമ്പു ചേർത്ത്, പൊങ്ങാൻ വെച്ച യീസ്റ്റും നാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കി പാത്രം അടച്ച് കെട്ടി 7 ദിവസം അനക്കാതെ വയ്ക്കാം.

7 ദിവസത്തിനു ശേഷം നന്നായി അരിച്ച് 3 ടീ സ്പൂൺ പഞ്ചസാര കാരമലൈസ്‌ ആക്കി വൈനിലേക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.

Read more about:
EDITORS PICK