ഒമാനില്‍ നാല് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധയേറ്റതായി സംശയം

Pavithra Janardhanan December 22, 2020

ഒമാനില്‍ നാല് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധയേറ്റതായി സംശയമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. യു.കെയില്‍ നിന്നെത്തിയ ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ നാല് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസാണോ ബാധിച്ചതെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ സൈദി പറഞ്ഞു.

ജനറ്റിക് മാപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. പരിശോധനാഫലങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് നേരത്തെയുണ്ടായിരുന്ന വൈറസിനേക്കാള്‍ കൂടുതല്‍ അപകടകാരിയാണെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

Tags: ,
Read more about:
EDITORS PICK