അപ്രീലിയ എസ് എക്സ് ആര്‍ 160 പിയാജിയോ ഇന്ത്യന്‍ വിപണിയില്‍ എത്തി

Pavithra Janardhanan December 24, 2020

പ്രീമിയം സ്‌കൂട്ടര്‍ അപ്രീലിയ എസ്‌എക്സ്‌ആര്‍ 160 വിപണിയില്‍ എത്തി. പൂനെ എക്സ് ഷോറൂം വില 1,25,997 രൂപയാണ്. ഇന്ത്യയിലുടനീളം ഉള്ള ഡീലര്‍ഷിപ്പുകളിലും httsp://apriliaindia.com/. എന്ന സൈറ്റിലും 5000 രൂപ അടച്ച്‌ ബുക്ക് ചെയ്യാം. അപ്രീലിയ എസ്‌എക്സ്‌ആര്‍ 160, അപ്രീലിയയുടെ ആഗോള ശൈലിക്ക് അനുസൃതമായി രൂപകല്പന ചെയ്തതാണ്. സിംഗിള്‍- സിലിണ്ടര്‍, 4 സ്ട്രോക്ക്, എയര്‍ കൂള്‍ഡ് എന്നിവയാണ് പ്രത്യേകതകള്‍. 3 വാല്‍വ് ഫ്യൂവല്‍ ഇന്‍ജക്ഷന്‍, ക്ലീന്‍ എമിഷന്‍ എഞ്ചിന്‍ സാങ്കേതികവിദ്യ, 11 പിഎസ് പീക് പവറും 7100 ആര്‍പിഎമ്മും ലഭ്യമാക്കുന്നു.മികച്ച റൈഡിങ്ങ് അനുഭവം ലഭ്യമാക്കാന്‍, അപ്രീലിയ എസ്‌എക്സ്‌ആര്‍ 160-ന്റെ, നീളമുള്ളതും, സുഖദായകമായ എര്‍ഗോണമിക് സീറ്റുകള്‍ ആര്‍ട്ട് ലെതറില്‍ മെനഞ്ഞെടുത്തവയാണ്. ഷാര്‍പ്പ് ബോഡി ലൈന്‍സ്, പുതിയ സ്‌കൂട്ടറിന് ഡൈനാമിക് പ്രീമിയം ദൃശ്യചാരുതയാണ് നല്‍കുക. ഏഴുലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യയ്ക്കുവേണ്ടി ഇറ്റലിയില്‍ രൂപകല്പന ചെയ്തതാണ് അപ്രീലിയ എസ്‌എക്സ്‌ആര്‍ 160. തികഞ്ഞ ചാരുത, മികച്ച പ്രകടനക്ഷമത, ആസ്വാദ്യകരമായ സുഖം എന്നിവ സമാനതകള്‍ ഇല്ലാത്തതാണ്. ഇന്ത്യന്‍ പ്രീമിയം ഇരുചക്രവാഹന വിപണിയില്‍ പുതിയ സ്‌കൂട്ടര്‍ ഒരു തരംഗമായി മാറും. ഡിജിറ്റല്‍ സ്പീഡ് ഇന്‍ഡിക്കേറ്റര്‍, ആര്‍പിഎം മീറ്റര്‍, മൈലേജ് ഇന്‍ഡിക്കേറ്റര്‍, ആവറേജ് സ്പീഡ്, ടോപ് സ്പീഡ് ഡിസ്പ്ലെ, ഡിജിറ്റല്‍ ഫ്യൂവല്‍ ഇന്‍ഡിക്കേറ്റര്‍, എബിഎസ് ഇന്‍ഡിക്കേറ്റര്‍, എന്‍ജിന്‍ മാല്‍ഫക്ഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ ഘടകങ്ങളിലുള്‍പ്പെടുന്നു. മൊബൈല്‍ കണക്‌ട് ചെയ്യാനുള്ള സംവിധാനവും സെക്യൂരിറ്റി അലാറവും എടുത്തു പറയേണ്ടവയാണ്.മൂന്ന് കോട്ട് എച്ച്‌.ഡി. ബോഡി പെയിന്റ് ഫിനിഷ് ലഭ്യമാക്കുന്ന നയന ചാരുത അന്യാദൃശ്യമാണ്. ആന്റിലോക് ബ്രേക്കിങ്ങ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത.

Tags:
Read more about:
EDITORS PICK