രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 195 റണ്‍സെന്ന ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്കോറിനെതിരേ ഇന്ത്യയ്ക്കും പതറിയ തുടക്കം. ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഒന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. അവസാന പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അഗര്‍വാളിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍ പോലും ചേര്‍ക്കും മുന്‍പായിരുന്നു ഇന്ത്യയ്ക്ക് ഈ ആഘാതം.
ഒന്നം ദിവസം പതിനൊന്ന് ഓവര്‍ എറിഞ്ഞ ശേഷം ബെയ്ലെടുക്കുമ്ബോള് ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തു നില്‍ക്കുകയാണ് ഇന്ത്യ. ഗില്‍ 38 പന്തില്‍ നിന്ന് 28 ഉം പൂജാര 23 പന്തില്‍ നിന്ന് ഏഴും റണ്‍സെടുത്താണ് നില്‍ക്കുന്നത്.