യാത്രകൾക്ക് കൂട്ടായി പുതിയ അതിഥി, പുത്തന്‍ വെല്‍ഫെയര്‍ സ്വന്തമാക്കി ഫഹദും നസ്രിയയും

Pavithra Janardhanan December 30, 2020

മലയാളികളുടെ പ്രിയ താരമാണ് ഫഹദും നസ്രിയയും.ഇപ്പോഴിതാ ഇവരുടെ ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുതിയ അതിഥി കൂടി എത്തിയിരിക്കുകയാണ്. ടൊയോട്ടയുടെ ആഡംബര എസ്‍‌യുവി ആയ വെല്‍ഫെയര്‍ ആണത്. കഴിഞ്ഞ ദിവസം ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ വിവാഹസത്കാരത്തിന് ഫഹദും നസ്രിയയും എത്തിയതും ഈ പുതിയ ടൊയോട്ട വെല്‍ഫയറില്‍ ആയിരുന്നു.

ഏതാണ്ട് 83.99 ലക്ഷം രൂപയോളമാണ് വെല്‍ഫെയറിന്റെ കേരളത്തിലെ എക്സ്‌ഷോറൂം വില. മലയാളസിനിമ താരങ്ങക്കിടയില്‍ ഏറെ ആരാധകരുള്ള വാഹനങ്ങളില്‍ ഒന്നു കൂടിയാണ് വെല്‍ഫെയര്‍. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരും മുന്‍പ് വെല്‍ഫെയര്‍ സ്വന്തമാക്കിയിരുന്നു.

ഏതാനും മാസങ്ങൾക്കു മുൻഷ് പുതിയ പോർഷെ കരേരയും ഫഹദ്- നസ്രിയ താരദമ്പതികൾ സ്വന്തമാക്കിയിരുന്നു. പോർഷെയുടെ സൂപ്പർ സ്റ്റൈലിഷ് കാർ 911 കരേര എസ് ആണ് ഫഹദും നസ്രിയയും സ്വന്തമാക്കിയത്.

Read more about:
EDITORS PICK