സയ്യിദ് മുഷ്താഖ് അലി ട്രോഫി; ശ്രീശാന്ത് കേരള ടീമില്‍; സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍

Pavithra Janardhanan December 30, 2020

സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റിനുള്ള കേരള ടീമില്‍ എസ്​.ശ്രീശാന്തും ഇടംപിടിച്ചു. 20 അംഗ ടീമിനെ നയിക്കുന്നത്​ ഇന്ത്യന്‍താരം സഞ്​ജു സാംസണാണ്​. സചിന്‍ ബേബി, ജലജ്​ സക്​സേന,​ റോബിന്‍ ഉത്തപ്പ, ​ബേസില്‍ തമ്ബി തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്​. ടീം ക്യാപ്​ നല്‍കി ശ്രീശാന്തിനെ കെ.സി.എ സ്വീകരിച്ചു.

വാതുവെപ്പ്​ ആരോപണത്തെത്തുടര്‍ന്ന്​ ബി.സി.സി​.ഐ വിലക്കേര്‍പ്പെടുത്തിയിരുന്ന ​ശ്രീശാന്ത്​ ഏഴുവര്‍ഷത്തെ ഇടവേളക്ക്​ ശേഷമാണ്​ കളത്തിലിറങ്ങുന്നത്​. ആജീവനാന്ത വിലക്കാണ്​ ആദ്യം ഏര്‍പ്പെടു​ത്തിയെങ്കിലും ബി.സി.സി.ഐ ഓബുഡ്​സ്​മാനില്‍ നല്‍കിയ അപ്പീലിനെത്തുടര്‍ന്ന്​ കാലാവധി കുറക്കുകയായിരുന്നു.

Read more about:
EDITORS PICK