കൊറോണയുടെ പുതിയ വകഭേദം യുഎഇയില്‍

Pavithra Janardhanan December 30, 2020

കൊറോണയുടെ പുതിയ വകഭേദം യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് വന്നവരിലിലാണ് രോഗം കണ്ടത്. ഇവര്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ ഏത് രാജ്യത്ത് നിന്ന് വന്നവര്‍ക്കാണ് രോഗം ബാധിച്ചത്, എത്ര പേര്‍ക്ക് രോഗം ബാധിച്ചു തുടങ്ങിയ കാര്യങ്ങള്‍ അധികൃതര്‍ വിശദീകരിച്ചില്ല. ബ്രിട്ടനിലാണ് പുതിയ കൊറോണവൈറസ് ആദ്യം കണ്ടത്. ഈ പശ്ചാത്തലത്തില്‍ യുഎഇയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നു എന്ന് യുഎഇ സര്‍ക്കാര്‍ വക്താവ് ഉമര്‍ അല്‍ ഹമ്മദി പറഞ്ഞു. ബ്രിട്ടന് പുറമെ ദക്ഷിണ ആഫ്രിക്കയിലും പുതിയ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍.

ഇന്ത്യയില്‍ ചൊവ്വാഴ്ച ആറ് പേര്‍ക്കും ബുധനാഴ്ച 14 പേര്‍ക്കും പുതിയ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്ധ്ര, കര്‍ണാടക, ദില്ലി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ദില്ലിയില്‍ മാത്രം എട്ട് പേര്‍ക്ക് പുതിയ കൊറോണ രോഗം ബാധിച്ചിട്ടുണ്ട്.

Read more about:
EDITORS PICK