കാഴ്ചയുടെ ഏഴാം സ്വര്‍ഗ്ഗമൊരുക്കി പൊന്‍മുടി, സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ ഒഴുക്ക്‌

Pavithra Janardhanan December 31, 2020

ക്രിസ്‌മസ്‌, പുതുവര്‍ഷ അവധി ആഘോഷിക്കാന്‍ പൊന്മുടിയിലേക്ക്‌ ഒഴുകിയെത്തുകയാണ് സഞ്ചാരികൾ .ഡിസംബര്‍ 20നാണ്‌ കോവിഡിന്റെ പശ്ചാതലത്തില്‍ അടച്ചിട്ടിരുന്ന പൊന്മുടി സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്‌. സന്ദര്‍ശകരുടെ തിരക്ക്‌ വര്‍ധിച്ചതോടെ കോവിഡ്‌ വ്യാപനം തടയാന്‍ കര്‍ശന നടപടികളാണ്‌ ആരോഗ്യവകുപ്പിന്റെയും, പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തുന്നത്‌.മദ്യം, പ്ലാസ്റ്റിക്‌ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. മാസ്‌ക്‌, ഗ്ലൗസ്‌, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം. വനം സംരക്ഷണസമിതിക്കാണ്‌ പൊന്മുടി സന്ദര്‍ശനത്തിന്റെ നടത്തിപ്പ്‌ ചുമതല. എട്ട്‌ മാസത്തോളമായി അടച്ചിട്ടിരുന്നതിനാല്‍ പൊന്മുടി മലനിരകളുടെ സൗന്ദര്യം പൂര്‍വാധികം വര്‍ധിച്ചിട്ടുണ്ട്‌.

തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊന്മുടി. തലസ്ഥാന നഗരിയില്‍നിന്ന് 60 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. അറബിക്കടലിന് സമാന്തരമായി പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വര്‍ഷത്തില്‍ മിക്കവാറും തണുപ്പും മൂടല്‍മഞ്ഞും നിറഞ്ഞതാണ്. 22 ഹെയര്‍പിന്‍ വളവുകള്‍ താണ്ടിയുള്ള യാത്രയും ഏറെ മനോഹരമാണ്. പൊന്മുടിക്ക് സമീപത്തായി കാടിനുള്ളില്‍ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനില്‍ക്കുന്ന വിതുര ഗോള്‍ഡന്‍ വാലിയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വിതുര കല്ലാര്‍ നദിയിലേക്കുള്ള കവാടവുമാണ് പൊന്മുടി. 2000 അടി ഉയരത്തില്‍ നില്‍ക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകര്‍ഷണം. വിതുര മീന്‍മുട്ടി വെള്ളച്ചാട്ടം, പൊന്മുടി കൊടുമുടിയുടെ സമീപത്തെ എക്കോ പോയിന്റ് എന്നിവയെല്ലാം സഞ്ചാരികളുടെ മനം മയക്കുന്നതാണ്.

Read more about:
RELATED POSTS
EDITORS PICK