സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

Pavithra Janardhanan January 2, 2021

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ യുടെ ആരോഗ്യനില തൃപ്തികരമെന്ന് വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ പള്‍സും, രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കാര്‍ഡിയോളജി വിഭാഗത്തിലെ മൂന്നംഗ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്.

ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായ ഗാംഗുലിക്ക് 24 മണിക്കൂര്‍ നിരീക്ഷണം അനിവാര്യമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. നാല്‍പ്പത്തെട്ടുകാരനായ ഗാംഗുലിയെ ശനിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ പതിവ് വ്യായാമത്തിനിടെയാണ് ഗാംഗുലിക്ക് നെ‍‍‍ഞ്ചുവേദന അനുഭവപ്പെട്ടത്.

Read more about:
EDITORS PICK