മുടി കൊഴിച്ചില്‍ തടയാന്‍

Pavithra Janardhanan January 2, 2021

ചൂടുള്ള എണ്ണ തലയോടില്‍ പുരട്ടി മസാജ് ചെയ്യുക. വെളിച്ചെണ്ണ, ബദാം, ഒലീവ് ഓയിലുകള്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം മുടി കൊഴിച്ചില്‍ തടയാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കും. എന്നാല്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.

മുടി അടുപ്പിച്ച്‌ ഷാമ്ബൂ ചെയ്യുന്നതും മുടി കൊഴിയുന്നതിനുള്ള ഒരു കാരണമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിക്കാം. ഷാമ്ബൂ ചെയ്ത ശേഷം മുടിയില്‍ കണ്ടീഷണര്‍ പുരട്ടുകയും വേണം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഒന്നു പരീക്ഷിച്ചുനോക്കൂ, മുടി കൊഴിച്ചില്‍ തടയാന്‍ കഴിയും.

Tags: ,
Read more about:
EDITORS PICK