അറിയുമോ ഗ്രീൻപീസിന്റെ ഈ ആരോഗ്യ ഗുണങ്ങൾ?

Pavithra Janardhanan January 4, 2021

ഫ്രഷ് ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വൈറ്റമിൻ സി, പ്രോട്ടീൻ എന്നിവയും ചെറിയ അളവിൽ കൊഴുപ്പും, വൈറ്റമിൻ എ, മഗ്നീഷ്യം എന്നിവയും ഗ്രീൻപീസിൽ ഉണ്ട്.

  • ശരീരഭാരം കുറയ്ക്കുന്നു – പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമായ ഗ്രീന്‍പീസ്, ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഒപ്പം ശരീരഭാരം നിയന്ത്രിച്ച്‌ നിര്‍ത്തും.
  • ഹൃദയാരോഗ്യം – രക്തസമ്മര്‍ദം നിയന്ത്രിച്ച്‌ ഹൃദയാരോഗ്യം സംരക്ഷിക്കും. കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീന്‍പീസ് കൊളസ്‌ട്രോള്‍ കൂട്ടുകയും ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും ഗ്രീന്‍പീസ് സഹായിക്കും.

  • പ്രതിരോധശക്തിക്ക് – ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പോഷകമാണ് വൈറ്റമിന്‍ സി. ഗ്രീന്‍പീസില്‍ വൈറ്റമിന്‍ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.
  • ദഹനത്തിന് സഹായകം – ഗ്രീന്‍പീസില്‍ നാരുകള്‍ ഉണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. എന്നാല്‍ ഗ്രീന്‍പീസ് അമിതമായി കഴിച്ചാല്‍ ദഹനക്കേടിനും വായുകോപത്തിനും കാരണമായേക്കാം.
Tags:
Read more about:
EDITORS PICK