സൗന്ദര്യ സംരക്ഷണത്തിന് ഇതാ കിടിലൻ ടിപ്സ്

Pavithra Janardhanan January 4, 2021

മികച്ച ഫലം തരുന്ന നിരവധി പ്രകൃതിദത്ത വസ്തുക്കള്‍ അടുക്കളയിലുണ്ട്. ഇവ ശരിയായി ഉപയോഗിച്ചാല്‍ സൗന്ദര്യസംരക്ഷണം എളുപ്പം നടക്കും.

1. പാലും പാല്‍പ്പാടയും- ചീത്തയായ പാല്‍ ചര്‍മത്തിന് മികച്ചൊരു ടോണറും ക്ലെന്‍സറുമായി ഉപയോഗിക്കാം. ഒരു കോട്ടന്‍ തുണിയില്‍ മുക്കി മുഖത്തും കഴുത്തിലും പുരട്ടാം. പാല്‍ തണുക്കുമ്ബോള്‍ ഉണ്ടാകുന്ന പാല്‍പ്പാടയും മുഖത്ത് പുരട്ടാം. ചര്‍മകാന്തി വര്‍ധിക്കാന്‍ മികച്ചതാണിത്. വരണ്ട ചര്‍മമാണെങ്കില്‍ പാല്‍പ്പാടയ്ക്കൊപ്പം തേനും ചേര്‍ത്ത് പുരട്ടാം.

2. തക്കാളി- ഏത് കാലാവസ്ഥയിലും അനുയോജ്യമായ മോയ്സ്ചറൈസര്‍ ആണ് തക്കാളി. ചര്‍മത്തിലെ എണ്ണമയം നീക്കം ചെയ്യാനും വൃത്തിയും തിളക്കമുള്ളതാക്കാനും നല്ലതാണ്. ഇതിനായി തക്കാളി മിക്സിയിലടിച്ച്‌ പള്‍പ്പ് ആക്കിയെടുത്ത് മുഖത്തു പുരട്ടാം. 10-15 മിനിറ്റിന് ശേഷം കഴുകാം.

3. കഞ്ഞിവെള്ളം- കുടിക്കാന്‍ മാത്രമല്ല കുളിക്കാനും കഞ്ഞി വെള്ളം നല്ലതാണ് . തണുത്ത കഞ്ഞിവെള്ളം തലമുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ചശേഷം കുളിക്കാം. ശിരോചര്‍മത്തില്‍ അമിതമായുള്ള സെബം നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. മുടിക്ക് തിളക്കും മൃദുത്വവും ലഭിക്കാനും ഇത് സഹായിക്കും.

4. പഴുപഴുത്ത നേന്ത്രപ്പഴം- വാഴപ്പഴം മുഖത്തു പുരട്ടാന്‍ നല്ലതാണ്. മിക്സിയില്‍ അടിച്ചെടുത്ത് അല്‍പം തേനും നാരങ്ങാ നീരും ചേര്‍ത്ത് മുഖത്തു പുരട്ടാം. ചര്‍മത്തിന് മൃദുത്വവും തിളക്കവും ലഭിക്കും

5. തൈര് മിക്സിയില്‍ അടിച്ചെടുത്ത് തൈര് ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്. അല്‍പമൊന്ന് ഉണങ്ങിത്തുടങ്ങുമ്ബോള്‍ കഴുകാം. കരുവാളിപ്പ് മാറ്റി ചര്‍മകാന്തി തിരിച്ചുപിടിക്കാം.

Tags:
Read more about:
EDITORS PICK