എയ്‌റോബിക്, കിടിലന്‍ വ്യായാമം, അറിയാം ഈ കാര്യങ്ങൾ

Pavithra Janardhanan January 6, 2021

ശരീരം നല്ല ഫിറ്റന്‌സ് ഒക്കെ ആയിട്ടിരിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ വ്യായാമം ചെയ്യുന്നത് തന്നെ പലരും മടിപിടിച്ചാണ്. ഇത് മാറാന്‍ ചില കിടിലന്‍ സൂത്രങ്ങളുണ്ട്. വ്യായാമവും വിനോദവും ഒത്തുചേരുന്ന ഒരു നൃത്തവ്യായാമം. അതാണ് , എയ്‌റോബിക് ഡാന്‍സ്. സംഗീതവുമായി ഏറെ ബന്ധമുള്ള വ്യായാമമാണിത്. ബീറ്റുകള്‍ അതവാ താളത്തെ അടിസ്ഥാനമാക്കിയേ നൃത്തം ചെയ്യാനാകൂ. ഓരോതരം എയ്‌റോബിക് ഡാന്‍സിനും വ്യത്യസ്ത ബീറ്റുകളാണ്. ഒരു മിനിറ്റില്‍ നിശ്ചിത ബീറ്റുകള്‍ക്കനുസരിച്ചാണ് ഡാന്‍സ് ചുവടുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകമാണ് എയ്‌റോബിക്‌സ്. ശരീരം നന്നായി ഫിറ്റ് ആകുന്നു. അമിതകൊഴുപ്പ് നീക്കി ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നു. ശരീരം വഴക്കവും ഊര്‍ജസ്വലതയുള്ളതുമാക്കുന്നു. പേശികള്‍ക്കു നല്ല ഉറപ്പു നല്‍കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. എച്ച്‌ ഡി എല്‍ എന്ന നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നു. രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ശ്വസനം സുഗമമാക്കുന്നു. മനസിന് ഏറെ ഉന്മേഷം നല്‍കുന്നു. ദിവസം മുഴുവന്‍ ഊര്‍ജസ്വലത പകരുന്നു. ടെന്‍ഷന്‍, വിഷാദം എന്നിവയെ മാറ്റുന്നു.

ആഴ്ചയില്‍ മൂന്നു മുതല്‍ അഞ്ചുദിവസം വരെ എയ്‌റോബിക് ഡാന്‍സ് ചെയ്യണം. രാവിലെ ചെയ്യുന്നതാണ് അഭികാമ്യം. കൂടുതല്‍ ഊര്‍ജസ്വലതയോടെ നൃത്തം ചെയ്യാനാകും. വൈകുന്നേരം ചെയ്യുന്നതിനും കുഴപ്പമില്ല. പ്രധാന ആഹാരം കഴിക്കുന്നതിനു മുമ്ബ് വ്യായാമം ചെയ്യുന്നതാണ് നല്ലത്.അതേസമയം പ്രായമായവര്‍, ഹൃദയശസ്ത്രക്രിയ കഴിഞ്ഞവര്‍, ഹൃദ്രോഗികള്‍, ശ്വാസകോശപ്രശ്‌നങ്ങളുള്ളവര്‍, നടുവിനും കാല്‍മുട്ടിനും വേദനയും പ്രശ്‌നങ്ങളുമുള്ളവര്‍ എന്നിവരെല്ലാം വ്യായാമം തുടങ്ങും മുമ്ബ് ഡോക്ടറുടെ നിര്‍ദേശം തേടണം.

Tags:
Read more about:
EDITORS PICK