അക്രമം അഴിച്ചു വിട്ട് ട്രംപ് അനുകൂലികള്‍, മരണം നാലായി, 52 പേര്‍ അറസ്റ്റില്‍

Pavithra Janardhanan January 7, 2021

അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ തേര്‍വാഴ്ചയെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മരിച്ചവര്‍ ട്രംപ് അനുകൂലികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

യുഎസ് ക്യാപിറ്റോളില്‍ കടന്നുകയറിയുണ്ടാക്കിയ അതിക്രമത്തിനിടെ യുഎസ് പൊലീസിന്റെ വെടിയേറ്റാണ് സ്ത്രീ മരിച്ചത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ മറ്റു മൂന്നുപേര്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചതെന്നും വാഷിങ്ടണ്‍ ഡിസി പൊലീസ് മേധാവി റോബര്‍ട്ട് കോണ്ടി വ്യക്തമാക്കി.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണു ലോകത്തെ ഞെട്ടിച്ച നാടകീയ സംഭവവമുണ്ടായത്. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ട്രംപ് അനുകൂലികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളും ചേരുന്നതിനിടെ വന്‍ സുരക്ഷാ വലയം മറികടന്നാണ് പ്രതിഷേധക്കാര്‍ കാപിറ്റോള്‍ ടവറിലേക്ക് കടന്നുകയറിയത്.

Read more about:
EDITORS PICK