പ്രമുഖ ഫാഷന്‍ ഡിസൈനറായിരുന്ന സത്യ പോള്‍ അന്തരിച്ചു. 79 വയസ്സായിരുന്നു സത്യ പോള്‍ കോയമ്ബത്തൂരില്‍ വെച്ചാണ് മരിക്കുന്നത്. ഡിസംബര്‍ രണ്ടിന് സത്യപോളിന് ഹൃദയാഘാതം സംഭവിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. അദ്ദേഹത്തിന് സുഖം പ്രാപിച്ച് വരുന്നതായി മകന് പുനീത് നന്ദ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
ഇന്ഡിഡീനിയസ് പ്രിന്റുകളിലുടെ പേരിലാണ് സത്യ പോള്‍ ലേബല്‍ അറിയപ്പെട്ടിരുന്നത്. 1985 ഏപ്രില്‍ 1 നാണ് സത്യ പോള്‍ ഇത് സ്ഥാപിച്ചത്. ഡിസൈന്‍ സെന്സിബിളിറ്റിയിലെ ചാതുര്യത്തിനും വ്യക്തമായ വര്‍ണ്ണ പാലറ്റിലൂടെയും ബ്രാന്‍ഡ് പ്രശംസ പിടിച്ചുപറ്റി. 1985 മുതല്‍ സ്ഥാപിതമായ ഈ ബ്രാന്‍ഡ് പിന്നീട് വലിയതോതില്‍ വളര്‍ന്നു. ഇപ്പോള്‍ ഇന്ത്യയിലുടനീളം നിലവിലുണ്ട്.