ലിമിറ്റഡ് എഡിഷന്‍ കറ്റാനയുമായി സുസുക്കി

Pavithra Janardhanan January 7, 2021

ജപ്പാനില്‍ കറ്റാന മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണ് സുസുക്കി. 2020 മാര്‍ച്ചില്‍ പുതിയ കളര്‍ സ്‌കീം ഉപയോഗിച്ച്‌ ഇത് അവതരിപ്പിച്ചിരുന്നുവെങ്കിലും കൊവിഡ് -19 മഹാമാരി കാരണം ലോഞ്ച് വൈകിയിരുന്നു. കാന്‍ഡി ഡെയറിംഗ് റെഡ് ആണ് പുതിയ കളര്‍ സ്‌കീം. ഇതിന്റെ 100 യൂണിറ്റുകള്‍ മാത്രമേ ജപ്പാനില്‍ ലഭ്യമാകൂ.

ഏറ്റവും കുറഞ്ഞ ബോഡിവര്‍ക്കിലാണ് ഒരുക്കിയിട്ടുള്ളത്.സുസുക്കി ഗോള്‍ഡന്‍ ഫോര്‍ക്ക് ബോട്ടിലുകളും ഗോള്‍ഡ് ഹാന്‍ഡില്‍ബാറും കറ്റാനയെ ആകര്‍ഷണീയമാക്കുന്നു. മാറ്റങ്ങള്‍ അതിന്റെ ബാഹ്യഭാഗത്തേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും സുസുക്കി കറ്റാന റെഡിന് 998 സി സി എന്‍ജിന്‍ തന്നെയാണ് ഘടിപ്പിച്ചിട്ടുള്ളത്. 148 ബി എച്ച്‌ പിയും 107 എന്‍ എമ്മും ഉത്പാദിപ്പിക്കുന്ന ഇന്‍ലൈന്‍-നാല് സിലിണ്ടര്‍ എന്‍ജിന്‍. സമാന സസ്‌പെന്‍ഷനും ബ്രേക്കിംഗ് ഹാര്‍ഡ്വെയറും ഇലക്‌ട്രോണിക് എയ്ഡുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

എന്നാല്‍ സുസുക്കി കറ്റാനയുടെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച്‌ വിവരമില്ലെങ്കിലും അടുത്തവര്‍ഷങ്ങളില്‍ രാജ്യത്ത് മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കുമെന്നാണ് വിലയിരുത്തല്‍.

Tags:
Read more about:
EDITORS PICK