കുടുംബത്തിന് മൊത്തം കൊവിഡ് വന്നില്ലേ നാട്ടുകാരോട് പറയാന്‍ എന്ത് യോഗ്യത? കോളര്‍ട്യൂണില്‍ നിന്ന് ബച്ചന്റെ ശബ്ദം മാറ്റണമെന്ന് ഹര്‍ജി

Pavithra Janardhanan January 8, 2021

അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള കൊവിഡ് കോളര്‍ട്യൂണ്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഡല്‍ഹിയിലെ സാമൂഹ്യ പ്രവര്‍ത്തകനായ രാകേഷാണ് പരാതിക്കാരന്‍.ബച്ചനും കുടുബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങളോട് പറയാന്‍ നടന്‍ യോഗ്യനല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.മാനദണ്ഡങ്ങള്‍ ജനങ്ങളോട് പറയുന്നതിന് സര്‍ക്കാര്‍ അമിതാബ് ബച്ചന് പണം നല്‍കുന്നുണ്ട്.

കൊവിഡിനെതിരെ പോരാടുന്ന അറിയപ്പെടുന്ന പല വ്യക്തികളും പണം വാങ്ങാതെ കോളര്‍ട്യൂണിനായി ശബ്ദം നല്‍കാന്‍ തയ്യാറാണ് എന്നാണ് പരാതിക്കാരന്റെ വാദം. പരാതിക്കാരന്റെ അഭിഭാഷകന് ഹാജരാകാന്‍ സാധിക്കാത്തതില്‍ വാദം ജനുവരി 18ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.

Read more about:
EDITORS PICK