സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യ നായർ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായ ഏതാനും ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഗോള്‍ഡന്‍ ബോര്‍ഡറുകളുള്ള മ്യൂറല്‍ പെയിന്റഡ് സാരിയും ടെറാക്കോട്ട ജ്വല്ലറികളും അണിഞ്ഞുള്ള ചിത്രമാണ് നവ്യ പങ്കുവച്ചിരിക്കുന്നത്.
വിവാഹശേഷം ചില സിനിമകളില്‍ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷന്‍ ഷോ അവതാരകയായി മാറിയിരുന്നു. നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍. ചിത്രത്തില്‍ നവ്യയെ കൂടാതെ വിനായകന്, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.