കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

Pavithra Janardhanan January 9, 2021

ഹ്യുണ്ടായി തെരഞ്ഞെടുത്ത മോഡലുകള്‍ക്കായി കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു.ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാണ് ഈ പുതിയ വാഗ്‌ദാനം എന്‍ട്രി ലെവല്‍ മോഡലായ സാന്‍ട്രോ മുതല്‍ പ്രീമിയം കോന ഇവി വരെ ലഭ്യമായ എല്ലാ കിഴിവുകളോടെ ഇപ്പോള്‍ സ്വന്തമാക്കാം.

ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായിയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് സാന്‍ട്രോ. 20,000 രൂപ കിഴിവാണ് ഹാച്ച്‌ബാക്കില്‍ കമ്ബനി ഒരുക്കിയിരിക്കുന്നത്. എറ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

അതേസമയം എറയില്‍ 10,000 രൂപ ഡിസ്‌കൗണ്ടാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. വേരിയന്റ് പരിഗണിക്കാതെ സാന്‍ട്രോ നിരയിലുടനീളം 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഉണ്ട്.ഗ്രാന്‍ഡ് i10 നിയോസില്‍ 5,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് കമ്ബനിയുടെ വാഗ്‌ദാനം. ഇത് കോംപാക്‌ട് ഹാച്ചിന്റെ 1.2 ലിറ്റര്‍ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളിലാണ് ലഭിക്കുന്നത്. അതോടൊപ്പം 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്.

Read more about:
EDITORS PICK