വിമര്‍ശകര്‍ക്ക് മറുപടി നൽകി രജിനി ചാണ്ടി

Pavithra Janardhanan January 10, 2021

ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടി രജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഒരു വിഭാഗം താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള പിന്തുണ നൽകിയെങ്കിലും ഒരു വിഭാഗം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.ഇപ്പോഴിതാ ഈ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Rajini Chandy (@rajinichandyofficial)


രജിനി ചാണ്ടി ഇത്തരക്കാര്‍ക്ക് നല്‍കിയ മറുപടിയുടെ വീഡിയോ ആണ് ശ്രദ്ധ നേടുകയാണ്. തന്റെ പില്‍ക്കാല മെങ്ങനെയായി രുന്നെന്നോ താന്‍ എങ്ങനെ ജീവിച്ച്‌ വന്നതെങ്ങനെ ആണ് എന്നതിനെ കുറിച്ചോ ഈ വിമര്‍ശകര്‍ക്കും അധിക്ഷേപിക്കുന്നവര്‍ക്കും അറിയില്ലെന്നും അതിനാലാണ് അവര്‍ ഇങ്ങനെ ചെയ്യുന്നതെന്നും രാജിനി ചാണ്ടി. ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോഗ്രഫര്‍ ആതിര ജോയുമായി നടത്തിയ സംസാരത്തിനിടെയാണ് രാജിനി ചാണ്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൂടാതെ എല്ലാ വൈകുന്നേരങ്ങളിലും കോക്ക്ടെയിലും ഡിന്നറുമൊക്കെയായി താജിലും ഒബ്റോയിയിലും ഒക്കെ താന്‍ പോയിട്ടുണ്ടെന്നും അതുകൊണ്ട് ജീവിതത്തില്‍ ഇക്കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നോ അതിന് തനിക്ക് അവകാശമില്ലെന്നോ പറയാന്‍ മറ്റാര്‍ക്കും യാതൊരു അവകാശമില്ലെന്നും രാജിനി ചാണ്ടി ചൂണ്ടിക്കാട്ടി.

 

 

View this post on Instagram

 

A post shared by Rajini Chandy (@rajinichandyofficial)

Read more about:
EDITORS PICK