ജനുവരി മുതല്‍ ഏപ്രില്‍ വരെ വിദ്യാർത്ഥികൾക്ക് 2ജിബി സൗജന്യഡാറ്റ

Pavithra Janardhanan January 10, 2021

കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന്  തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി.ഏകദേശം 9.69 ലക്ഷം വിദ്യാർത്ഥികൾക്ക് ഡാറ്റാ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോളജുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിവരുന്നത്.അതിനാൽ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ദിവസം രണ്ടു ജി ബി വീതമായിരിക്കും സൗജന്യ ഡാറ്റാകാര്‍ഡുവഴി ലഭ്യമാകുക. ജനുവരി മുതല്‍ ഏപ്രില്‍ വരെയായിരിക്കും കാലാവധി.

Read more about:
RELATED POSTS
EDITORS PICK