നടി ഭാവനക്കൊപ്പം ബാബുരാജ്; ചിത്രം വൈറൽ

Pavithra Janardhanan January 11, 2021

നടനും സംവിധായകനുമായ ബാബു രാജിനൊപ്പം നില്‍ക്കുന്ന ഭാവനയുടെ പുത്തന്‍ ചിത്രങ്ങൾ വൈറലാകുമ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് നടിയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനെകുറിച്ചാണ്. കന്നഡ സിനിമാ നിര്‍മാതാവായ നവീനുമായി വിവാഹം കഴിഞ്ഞതോടെ ഭാവന മലയാളത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ശേഷം നായികയായി നിരവധി കന്നഡ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.

അതേസമയം ഭാവനയെ ചേര്‍ത്ത് പിടിച്ച്‌ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ ബാബുരാജ് തന്നെയാണ് പുറത്ത് വിട്ടത്. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഒരുമിച്ചതെന്ന് താരം സൂചിപ്പിച്ചിരുന്നു.

Tags: ,
Read more about:
EDITORS PICK