സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, ജാഗ്രത

Pavithra Janardhanan January 11, 2021

സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കി ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 13ന് തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കുന്നതാണ്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെ മഴ ലഭിക്കുന്നതാണ്. അതിശക്തമായ മഴയാണ് ലഭിക്കുക എന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ഉച്ചയ്‌ക്ക് ശേഷം തുടങ്ങുന്ന ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാ‌റ്റും ഉണ്ടാകും.മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ വലിയ തിരമാലകള്‍ക്കും കടലാക്രമണങ്ങള്‍ക്കും സാധ്യതയുള‌ളതിനാല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി .

Tags: ,
Read more about:
EDITORS PICK