കോഹ്‌ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ്

Pavithra Janardhanan January 11, 2021

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചകഴിഞ്ഞ് അനുഷ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും എല്ലാ ആശംസകള്‍ക്കും സ്നേഹങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും കോഹ്‌ലി ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയയില്‍ പര്യടനത്തിനിടെ, കുഞ്ഞിന്‍റെ ജനന സമയത്ത് അനുഷ്കയ്ക്കൊപ്പം നില്‍ക്കുന്നതിനായി കോഹ്‌ലി നാട്ടിലേക്ക് തിരിച്ചിരുന്നു.

‘ ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം ഏറ്റവും സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനങ്ങള്‍ക്കും സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി. അനുഷ്കയും കുഞ്ഞും സുഖമായിരിക്കുന്നു.’കോഹ്‌ലി ട്വീറ്റ് ചെയ്തു.

Read more about:
EDITORS PICK