കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനില്‍നിന്നു ലക്ഷങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ട്.സിബിഐയുടെയും ഡിആര്‍ഐയുടെയും സംയുക്ത റെയ്ഡില്‍ വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമായി മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തതായാണ് റിപ്പോർട്ട് . ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണു സിബിഐ, ഡിആര്‍ഐ സംഘം കരിപ്പൂരിലെത്തിയത്. സംഘത്തിലുണ്ടായിരുന്ന സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയും പരിശോധിച്ചു.
ഷാര്‍ജയില്‍നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിനു തൊട്ടുപിന്നാലെയാണു സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. സ്വര്‍ണക്കടത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥന്മാര് ഒത്താശചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സിബിഐയുടെ മിന്നല്‍ പരിശോധനയെന്നാണു സൂചന.പരിശോധന ഇപ്പോഴും തുടരുകയാണ്.