ഗൂഗിള്‍ മാപ്പ് കാട്ടിയ എളുപ്പവഴി മരണക്കെണിയായി, കാര്‍ അണക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

Pavithra Janardhanan January 12, 2021

ഗൂഗിള്‍ മാപ്പ് കാട്ടിയ എളുപ്പവഴി മരണക്കെണിയായി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയില്‍ ആണ് ദാരുണമായ സംഭവം. ഗൂഗിള്‍ മാപ്പ് കാട്ടിയ വഴിയേ പോയ കാര്‍ അണക്കെട്ടില്‍ വീണ്  പുണെ പിംപ്രി-ചിഞ്ച്‌വാഡില്‍ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് അണക്കെട്ടില്‍ മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.

കാര്‍ അണക്കെട്ടില്‍ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും പുറത്തെടുത്തത്. ശനിയാഴ്ച രാത്രി അകൊലെക്കടുത്തുള്ള കല്‍സുബായ് മലയിലേക്ക് പോയ മൂവർ സംഘത്തിന്റെ യാത്ര ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു.കോട്ടുലില്‍നിന്ന് അകൊലെയിലേക്ക് ഗൂഗിള്‍ മാപ്പ് കാട്ടിയ എളുപ്പവഴിയാണ് ഇവര്‍ക്ക് മരണക്കെണിയായത്. മഴക്കാലത്ത് വെള്ളംകയറി പാലംമുങ്ങുകയും അപകടാവസ്ഥയില്‍ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ച റോഡിലൂടെയായിരുന്നു ഇവരുടെ യാത്ര.

Read more about:
RELATED POSTS
EDITORS PICK