നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷ (I) 2021ന് അപേക്ഷ ക്ഷണിച്ച് യുപിഎസ്സി. പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. ആകെ 400 ഒഴിവുകളാണുള്ളത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 370 ഒഴിവുകളും ഇന്ത്യന്‍ നാവിക അക്കാദമിയില്‍ 30 ഒഴിവുകളുമാണുള്ളത്.2021 ഏപ്രില്‍ 18നാണ് പരീക്ഷ. കേരളത്തില്‍ രണ്ട് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ കരസേനയിലേക്കുള്ള അപേക്ഷകര്‍ പ്ലസ്ടു പാസായിരിക്കണം. ഡിഫന്‍സ് അക്കാദമിയിലെ വ്യോമ സേനയിലേക്കും നാവിക സേനയിലേക്കും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്കുമുള്ള അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയങ്ങളായുള്ള പ്ലസ്ടു കോഴ്സ് പാസായവരാകണം. പ്ലസ്ടു ക്ലാസില്‍ പഠിക്കുന്നവര്‍ക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം.
പ്രായപരിധി- 2002 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം. അപേക്ഷകര്‍ക്ക് നിശ്ചിത ശാരീരിക യോഗ്യതകളുണ്ടായിരിക്കണം. ആവശ്യമായ ഉയരം, ഭാരം, ശരീര അളവുകള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ക്ക് www.upsc.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.